പുതിയ വോട്ടർമാർ കൊടുങ്ങല്ലൂരിൽ 6084, എറിയാട്ട് 4192, എടവിലങ്ങിൽ 3006

കൊടുങ്ങല്ലൂർ : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാന വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതോടെ നഗരസഭയിലും എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിലും വോട്ടർമാരിൽ വർധന.

കൊടുങ്ങല്ലൂർ നഗരസഭയിൽ 6084, എറിയാട്ട് 4192, എടവിലങ്ങിൽ 3006, ശ്രീനാരായണപുരത്ത് 4051 എന്നിങ്ങനെയാണ്‌ വോട്ടർമാരുടെ വർധന. നഗരസഭയിൽ ആകെയുള്ള 57718 വോട്ടർമാരിൽ 30157 സ്ത്രീകളും 27561 പുരുഷൻമാരുമാണ്. എറിയാട്ട് 36895 വോട്ടർമാരിൽ 19520 സ്ത്രീകളും 17375 പുരുഷൻമാരുമാണ്. എടവിലങ്ങിൽ 17828 വോട്ടർമാരിൽ 9399 സ്ത്രീകളും 8429 പുരുഷൻമാരുമാണ്. ശ്രീനാരായണപുരത്ത് 31602 വോട്ടർമാരിൽ 16722 സ്ത്രീകളും 14880 പുരുഷവോട്ടർമാരുമാണ്.