കൊടുങ്ങല്ലൂർ : എറിയാട് പഞ്ചായത്തിൽ യുവനിരയ്ക്ക്‌ പ്രാധാന്യം നൽകി എൻ.ഡി.എ. സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്തിലെ 20 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റു മൂന്ന്‌ വാർഡുകളിലെ സ്ഥാനാർഥികളെ അടുത്തദിവസം തീരുമാനിക്കും. മൂന്ന് വാർഡുകളിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥികളാണ്.

സ്ഥാനാർഥികൾ (ബ്രാക്കറ്റിൽ വാർഡ്‌ പേര്‌): 1. രജിത സുനിൽ തൊടാത്ര, 2. സുമേഷ് പുല്ലാർക്കാട്ട് , 3. ടിജോയ് വാൽത്തറ , 4. റാക്‌സൺ , 5. രസ്‌ന വിനോദ് കാര്യേഴത്ത്, 6. അമ്പിളി ബിജു കോളംവീട്ടിൽ, 7. രാഖി പ്രജീഷ് , 9. രെനീഷ് മേത്തശ്ശേരി, 11. ഷിജീഷ് കറുകശ്ശേരി, 12. മിനി രാജു പനപറമ്പിൽ, 13. സുനി ചെട്ടിയാറ , 14. രാഹുൽ ചള്ളിയിൽ , 15. കവിത ജോമോൻ അവിട്ടംപിള്ളി, 16. അഞ്ജു ബൈജു അപ്പോഴംപറമ്പിൽ, 18. കാവ്യാലാൽ സാലിഷ് പണിക്കൻപറമ്പിൽ, 19. ശശി അകംപറമ്പിൽ , 20. റിതേഷ് മാടത്തിങ്കൽ, 21. മോനിഷ സുരേഷ് കുട്ടാട്ട് , 22. കെ.ഡി. വിപിൻദാസ് , 23. സൗമ്യ സനിൽ.