തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി സ്ഥാപനമേധാവികൾ, ഇഡ്രോപ് വെബ്‌സൈറ്റിൽ അനുവദിച്ച ലോഗിനിൽ കയറി ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

http://www.edrop.gov.in/ എന്ന വെബ്‌സൈറ്റിൽ നവംബർ 17-നകം വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഇതിനായി നവംബർ 14,15 തീയതികളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ മേൽനോട്ടം വഹിക്കണം.