പാവറട്ടി: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടു മുൻപ് പാവറട്ടിയിൽ യു.ഡി.എഫ്. സ്ഥാനാർഥി അന്തരിച്ചു. ദളിത് ഫ്രണ്ട് ജില്ലാ സെക്രട്ടറിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ പാവറട്ടി പുതുമനശ്ശേരി സ്വദേശി സുനിൽ ചെറാട്ടി (48) യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. പാവറട്ടി പഞ്ചായത്ത് 14-ാം വാർഡിൽ പട്ടികജാതി സംവരണ സീറ്റിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി സുനിലിനെയാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് എത്തിയത്. തൃശ്ശൂർ പോസ്റ്റ് ഓഫീസിലെ സ്പീഡ് പോസ്റ്റ് വിഭാഗത്തിൽ താത്‌കാലിക ജീവനക്കാരനായിരുന്നു.

ഭാര്യ: പ്രിയ. മക്കൾ: ദീപക്, ദേവിക, ദീപ്തി. ശവസംസ്കാരം കോവിഡ് പരിശോധനകൾക്ക് ശേഷം ബുധനാഴ്ച നടക്കും.

Content Highlight: Candidate died in Thrissur | Local Body Election