തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഉപസമിതി യോഗങ്ങൾ ആരംഭിച്ചു. കോവിഡ് ചട്ടങ്ങൾ പാലിച്ചുള്ള യോഗങ്ങളാണ് ഡി.സി.സി. ഓഫീസിൽ പ്രസിഡന്റ് എം.പി. വിൻസെന്റിന്റെ അധ്യക്ഷതയിൽ ചേർന്നത്. ഒല്ലൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, കയ്പമംഗലം, ചേലക്കര, വടക്കഞ്ചേരി, മണലൂർ നിയോജകമണ്ഡലങ്ങളിലെ യോഗങ്ങളാണ് നടത്തിയത്.

ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ഉപസമിതി അംഗങ്ങൾ പങ്കെടുത്തു. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമികചർച്ചകളും നടത്തി. അമിത ആത്മവിശ്വാസം പ്രവർത്തനത്തെ ബാധിക്കാതെ നോക്കണമെന്ന് നേതാക്കൾ നിർദേശിച്ചു.

കെ.പി.സി.സി. വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, ജോസഫ് ടാജറ്റ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, പി.എ. മാധവൻ, അനിൽ അക്കര എം.എൽ.എ., എം.പി. ജാക്‌സൻ, കെ.പി.സി.സി. സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത്, ടി.ജെ. സനീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർഡ്തല നിർേദശങ്ങൾക്ക്‌ നവംബർ ഒമ്പതിനുമുൻപ് മണ്ഡലം സമിതികൾ സ്വരൂപിക്കും. 12-നു മുൻപായി ബ്ലോക്ക്തല സമിതികൾ നിർദേശങ്ങൾ പരിശോധിച്ചശേഷം 15-ന് മുമ്പായി ജില്ലാസമിതികളെ ഏൽപ്പിക്കും. ജില്ലാസമിതി രണ്ടുദിവസത്തിനകം അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

സ്ഥാനാർത്ഥി നിർണയക്കമ്മിറ്റിയായി

തൃശ്ശൂർ : കോൺഗ്രസ് സ്ഥാനാർഥികളെ നിർണയിക്കുന്നതിന് ജില്ലാതലത്തിലും കോർപ്പറേഷൻതലത്തിലും കമ്മിറ്റിയായി. ജില്ലാ കമ്മിറ്റി ടി.എൻ. പ്രതാപൻ എം.പി., പത്മജ വേണുഗോപാൽ, കെ.കെ. കൊച്ചുമുഹമ്മദ്, ഒ. അബ്ദുറഹിമാൻകുട്ടി, എം.പി. ജാക്‌സൺ, ജോസഫ് ചാലിശ്ശേരി, ജോസഫ് ടാജറ്റ്, കോർപ്പറേഷൻ കെ.പി. വിശ്വനാഥൻ, തേറമ്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, ഐ.പി. പോൾ, രാജൻ പല്ലൻ, കെ. ഗിരീഷ് കുമാർ. രണ്ട്‌ കമ്മിറ്റികളുടെയും കൺവീനർ എം.പി. വിൻസെന്റാണ്.