തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര വിജയം നേടുമെന്ന് ബിജെപി എം.പി. സുരേഷ് ഗോപി. തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാര്‍ഡില്‍ ആദ്യ വോട്ടര്‍മാരില്‍ ഒരാളായി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 

ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പി പിടിച്ചടക്കണം. പുതിയ തയ്യാറെടുപ്പില്‍ ബി.ജെ.പിക്ക് മാത്രമേ അതിന് സാധ്യതയുള്ളൂ. വോട്ടര്‍മാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങള്‍ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതല്‍ ശക്തമായി. ഇത്തവണ തിരഞ്ഞെടുപ്പ് ദിനമെത്തുമ്പോള്‍ എല്ലാത്തിന്റേയും വിലയിരുത്തലുണ്ടാവും. അത് പൂര്‍ണമാണ്, സത്യസന്ധമാണെങ്കില്‍ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാവും.

Content Highlights: Suresh Gopi MP responds Kerala Local Body Election 2020