തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക്‌ തന്നെ വോട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടാക്കിയത്. വോട്ടര്‍ പട്ടിക പുതുക്കിയപ്പോള്‍ തന്റെ പേര് ഉള്‍പ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ടിക്കാറാം മീണയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്യം വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചിരുന്നെങ്കിലും പട്ടികയില്‍ പേര്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. പഴയ വോട്ടര്‍ പട്ടികയില്‍ പേരുള്ളതുകൊണ്ട് വോട്ട് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂജപ്പുര വാര്‍ഡിലാണ് അദ്ദേഹത്തിന്റെ വോട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ വോട്ട് ചെയ്തിരുന്നു.

Content Highlights: No name on voter list; Chief Electoral Officer Tikaram Meena could not cast his vote