തിരുവനന്തപുരം: പുല്ലമ്പാറയിലെ കുളപ്പുറം പാടശേഖരത്തില്‍ ഞാറ്റടി തയ്യാറാക്കുന്ന തിരക്കിലാണ് അനില്‍കുമാറും വിജയകുമാരന്‍ നായരും. വരും വര്‍ഷത്തെ പ്രതീക്ഷകളാണ് കൃഷിയിടങ്ങളില്‍ ഇവര്‍ വിതയ്ക്കുന്നത്.

പാടവരമ്പത്തുകൂടി വോട്ട് ചോദിച്ച് പോകുന്നവര്‍ ഇവരോട് സൗഹൃദം പങ്കുവയ്ക്കുന്നുണ്ട്. വോട്ട് അഭ്യര്‍ത്ഥനയല്ല; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസ്സിലാക്കലാണ് സ്ഥാനാര്‍ഥികളും. സംഭാഷണത്തിനൊടുവില്‍ വോട്ട് ഉറപ്പിച്ചാണ് എല്ലാവരുടെയും മടക്കം. ഈ വോട്ട് ചോദിക്കലിലുണ്ട് ഇവിടത്തെ തിരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയത്തിന്റെയും ഏകദേശം ചിത്രം.

വിളനാശവും കാട്ടുപന്നികളുടെ ശല്യവുമാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. കാട്ടുപന്നിശല്യം ഒഴിവാക്കാന്‍ കൃഷിയിടങ്ങളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിക്കാനുള്ള സഹായങ്ങള്‍ നല്‍കണമെന്നും ഇവര്‍ സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നുണ്ട്.

സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കുറവാണെന്ന് കര്‍ഷകനായ അനില്‍കുമാര്‍ പറയുന്നു.

പുല്ലമ്പാറ കുളപ്പുറം പാടശേഖര സമതി അംഗങ്ങളായ ശ്രീകണ്ഠന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായും കുമാരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായും മത്സരത്തിനുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിക്കുന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍. കൃഷി, ജലസേചനം,