കോവളം: വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഓഫീസ് വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമപ്രിയ ജനവിധി തേടിയിറങ്ങിയത് അമ്മയാകാനുള്ള കാത്തിരിപ്പിനിടയില്‍. പയറ്റുവിള കരിയറ സ്വദേശിയാണ് 24കാരിയായ രമപ്രിയ.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ബി.എ.(ചരിത്രം) പഠിക്കുന്ന കാലത്ത് കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അംഗവുമാണ്. തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് മത്സരിക്കുന്നത്.

അഞ്ചുമാസം ഗര്‍ഭിണിയായ രമപ്രിയക്കൊപ്പം ഭര്‍ത്താവ് ഫിറോസും മൂന്നരവയസ്സുള്ള മകന്‍ ആദിനും വോട്ടുതേടാനുണ്ട്.

ആശാവര്‍ക്കറും കോവിഡ് പ്രവര്‍ത്തക സമിതിയംഗവുമായതിന്റെ പരിചയം മുതലാക്കി ആത്മവിശ്വാസത്തോടെയാണ് പ്രവര്‍ത്തനം.