local body electionവര്‍ക്കല: കേരള നിയമസഭ പോലെയാണ് വര്‍ക്കല നഗരസഭയും. ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കും. എല്‍.ഡി.എഫാണ് നിലവില്‍ ഭരണത്തിലുള്ളത്. കീഴ്‌വഴക്കം മാറ്റാനും ഭരണം നിലനിര്‍ത്താനും എല്‍.ഡി.എഫും ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ വാര്‍ഡുകളില്‍ ഒന്നാമതെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി.യും മത്സരരംഗത്തുണ്ട്.

മൂന്നുമുന്നണികളും എല്ലാ വാര്‍ഡുകളിലും മത്സരിക്കുന്നുണ്ട്. നഗരസഭാ അധ്യക്ഷസ്ഥാനം സംബന്ധിച്ച് സ്ഥിരീകരണം വന്നാല്‍ മാത്രമേ മത്സരിക്കുന്നവരുടെ ചിത്രം വ്യക്തമാകൂ.

വര്‍ക്കല നഗരസഭയില്‍ 1980 മുതല്‍ 88 വരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമായിരുന്നു. 1988ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ച് കോണ്‍ഗ്രസിലെ എം.എന്‍.ത്യാഗരാജന്‍ ആദ്യ ചെയര്‍മാനായി. 1995ലാണ് എല്‍.ഡി.എഫിന് ആദ്യമായി ഭരണം ലഭിച്ചത്. 2000ല്‍ യു.ഡി.എഫ്. വീണ്ടും ഭരണത്തിലേറി. 2005ല്‍ എല്‍.ഡി.എഫ്. തിരിച്ചുപിടിച്ചു. 2010ല്‍ യു.ഡി.എഫും 2015ല്‍ എല്‍.ഡി.എഫും അധികാരത്തിലെത്തി.

33 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ സി.പി.എം. 28 വാര്‍ഡുകളിലും സി.പി.ഐ. അഞ്ച് വാര്‍ഡുകളിലുമാണ് മത്സരിച്ചത്. ഇത്തവണയും അത് തുടരാനാണ് തീരുമാനം.

യു.ഡി.എഫില്‍ കോണ്‍ഗ്രസ് 30 വാര്‍ഡുകളിലും ആര്‍.എസ്.പി., കേരള കോണ്‍ഗ്രസ്(എം.), യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്രന്‍ ഓരോ സീറ്റുകളിലുമാണ് മത്സരിച്ചത്. ഇത്തവണ കേരള കോണ്‍ഗ്രസ്(എം.) മുന്നണി വിട്ടതിനാല്‍ സീറ്റുണ്ടാകില്ല. മുസ്‌ലിം ലീഗ് അഞ്ചും ആര്‍.എസ്.പി. രണ്ടും സീറ്റുകളാണ് ഇത്തവണ ആവശ്യപ്പെടുന്നത്.

ബി.ജെ.പി. കഴിഞ്ഞതവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. എല്ലാ വാര്‍ഡുകളിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് എന്‍.ഡി.എ. തീരുമാനം. ബി.ഡി.ജെ.എസിന് നാല് സീറ്റുകള്‍ നല്‍കും. എന്നാല്‍, ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയിട്ടില്ല. നിലവിലെ കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കാനൊരുങ്ങുകയാണ്.

'കരവാരാ'ന്‍

കല്ലമ്പലം: കരവാരം പഞ്ചായത്തില്‍ യു.ഡി.എഫ്. രണ്ടുതവണ അധികാരത്തിലെത്തിയപ്പോള്‍ മറ്റു തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതിനോടായിരുന്നു ആഭിമുഖ്യം. ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പി.യും പഞ്ചായത്തിലിപ്പോള്‍ ശക്തമായ സാന്നിധ്യമാണ്.

2015ലെ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ.യും ഇവിടെ സാന്നിധ്യമറിയിച്ചു.

18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവില്‍ എല്‍.ഡി.എഫ്. സീറ്റ് വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി.പി.എം.14, സി.പി.ഐ.3, ജനതാദള്‍ (എസ്.)1 എന്നിങ്ങനെയാണ് എല്‍.ഡി.എഫിലെ സീറ്റ് ധാരണ.

യു.ഡി.എഫില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുകയെന്നറിയുന്നു. സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും അന്തിമവട്ട ചര്‍ച്ചകളിലാണെന്നും നേതാക്കള്‍ പറയുന്നു.

എന്‍.ഡി.എ.യില്‍ ബി.ജെ.പി. ഒറ്റയ്ക്കാവും മത്സരരംഗത്തെന്നാണ് സൂചന. സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി നേതൃത്വം സൂചിപ്പിക്കുന്നു.

2015

: എല്‍.ഡി.എഫ്. 18 (സി.പി.എം. 17, സി.പി.ഐ.1), യു.ഡി.എഫ്.11 (കോണ്‍ഗ്രസ്9, ആര്‍.എസ്.പി.1, യു.ഡി.എഫ്. സ്വതന്ത്രന്‍1), ബി.ജെ.പി3, സ്വതന്ത്രന്‍1.

2010 എല്‍.ഡി.എഫ്.10 (സി.പി.എം.8, സി.പി.ഐ.2), കോണ്‍ഗ്രസ്7, ബി.ജെ.പി.1.

2015എല്‍.ഡി.എഫ്.10, (സി.പി.എം.9, സി.പി.ഐ.1), കോണ്‍ഗ്രസ്0, എസ്.ഡി.പി.ഐ.2, ബി.ജെ.പി.1

2015
: എല്‍.ഡി.എഫ്. 18 (സി.പി.എം. 17, സി.പി.ഐ.1), യു.ഡി.എഫ്.11 (കോണ്‍ഗ്രസ്9, ആര്‍.എസ്.പി.1, യു.ഡി.എഫ്. സ്വതന്ത്രന്‍1), ബി.ജെ.പി3, സ്വതന്ത്രന്‍1.