തിരുവനന്തപുരം; തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ശക്തമായ ത്രികോണ മത്സരം നടക്കുമെന്നു പ്രതീക്ഷിച്ച കോർപറേഷനിൽ തുടക്കം മുതൽ എൽഡിഎഫും ബിജെപി സഖ്യവും തമ്മിലായിരുന്നു മത്സരം. കേവല ഭൂരിപക്ഷമായ 50 സീറ്റുകള്‍ എല്‍ഡിഎഫ് മറികടന്നു. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന നിലയാണ്. ബിജെപി 34 സീറ്റുകളില്‍ നേടിയപ്പോൾ ദയനീയ പ്രകടനമാണ് യുഡിഎഫ് കാഴ്ച വെച്ചത്. വെറും 10 സീറ്റുകളിലാണ് യു.ഡി.എഫിന് ജയിക്കാനായത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ക്കേ തന്നെ എല്‍ഡിഎഫ് കോര്‍പറേഷനില്‍ ലീഡ് നിലനിര്‍ത്തി. ഇടയ്ക്കെപ്പോഴോ ബിജെപി മുന്നിലെത്തിയെങ്കിലും വെെകാതെ തന്നെ എൽഡിഎഫ് മത്സരം തിരിച്ചു പിടിച്ചു. അപ്പോഴൊന്നും യു.ഡി.എഫ് ചിത്രത്തിലുണ്ടായിരുന്നില്ല. സ്വർണക്കടത്ത് വിവാദം ഉൾപ്പെടെ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങൾ മുൻനിർത്തിയുള്ള പ്രചാരണം യു.ഡി.എഫിന് കാര്യമായ ഗുണമുണ്ടാക്കിയില്ലെന്നാണ് പരാജയത്തിൽ നിന്ന് വ്യക്തമാകുന്നത്.
അതേ സമയം മുൻ മേയറും മേയർ സ്ഥാനാർത്ഥികളായി കണക്കാക്കിയിരുന്നവരുടെയും പരാജയം എൻ.ഡി.എഫിന് തിരിച്ചടിയായി. കരിക്കകം വാര്‍ഡിൽ മേയർ കെ ശ്രീകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി ടിജി കുമാരനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എസ് പുഷ്പലത, പ്രൊഫസര്‍ എജി ഒലീന എന്നിവരും തോറ്റു. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുന്നുകുഴി വാര്‍ഡിലാണ് ഒലീന തോറ്റത്.
Content Highlights: Thiruvananthapuram Corporation Local Boy election result LDF wins UDF miserably fails NDA