പത്തനംതിട്ട: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ അഡ്വ. വിബിത ബാബുവിന് തോല്‍വി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു വിബിത ബാബു. എല്‍.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.കെ. ലതാകുമാരിക്ക് 17754 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വിബിത ബാബുവിന് 16277 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബി.ജെ.പി. സ്ഥാനാര്‍ഥി എലിസബത്ത് കോശി 9519 വോട്ടുകള്‍ നേടി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വിബിത ബാബു മൂന്നാമതായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥിയാണ് ആദ്യറൗണ്ടുകളില്‍ മല്ലപ്പള്ളി ഡിവിഷനില്‍ മുന്നിട്ടുനിന്നത്. പിന്നീട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വ്യക്തമായ മുന്നേറ്റം തുടര്‍ന്ന് ഒന്നാമതെത്തി.

Content Highlights: vibitha babu lost in mallappally division