ഓമല്ലൂര്‍(പത്തനംതിട്ട): യൂത്ത്കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി. കണ്ണനുള്‍പ്പെടെ ചിലര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.

ഞായറാഴ്ച മൂന്നുമണിയോടെ വീടുകളില്‍ വോട്ടുചോദിക്കാനെത്തിയപ്പോഴാണ് സംഭവം. ഓമല്ലൂര്‍ അമ്പല ജങ്ഷന്‍, പൈവള്ളിഭാഗം, മാത്തൂര്‍ എന്നിവിടങ്ങളില്‍വെച്ചാണ് നെടുവേലില്‍ ചന്ദ്രശേഖരന്‍നായര്‍, മുട്ടത്തുകിഴക്കേതില്‍ രാജശേഖരന്‍ നായര്‍, കുമാര്‍ തുടങ്ങി ആറുപേര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.

ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.