പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്ന രേഷ്മ മറിയം റോയിക്ക് വിജയം. അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാര്‍ഡായ ഊട്ടുപാറയില്‍നിന്നാണ് രേഷ്മ ആദ്യ പോരാട്ടത്തില്‍ തന്നെ വെന്നിക്കൊടി പാറിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യു.ഡി.എഫ്. സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്. 

2020 നവംബര്‍ 18-നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്. 

Content Highlights: reshma mariyam roy youngest candidate wins from aruvappalam