മല്ലപ്പള്ളി: അപകീര്‍ത്തികരമായ രീതിയില്‍ വ്യാജ വീഡിയോ തയ്യാറാക്കി പോസ്റ്റര്‍ സഹിതം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവത്തില്‍ പോലീസ് സൈബര്‍ വിഭാഗം അന്വേഷണം തുടങ്ങി.  

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന അഭിഭാഷകയെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ല. മത്സരം ആരോഗ്യകരമാവണമെന്നും അധിക്ഷേപിച്ച് തളര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്നും വിബിത പറയുന്നു.