പത്തനംതിട്ട: എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളിലെയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എല്‍.ഡി.എഫ്. ആകെയുളള 106 വാര്‍ഡുകളില്‍ 63 സീറ്റില്‍ സി.പി.എമ്മാണ് മത്സരിക്കുന്നത്. 24 ഇടങ്ങളില്‍ സി.പി.ഐ.ക്ക് പ്രാതിനിധ്യമുണ്ട്. 11 സീറ്റാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയിട്ടുളളത്. ജനതാദളിനും എല്‍.ജെ.ഡി.ക്കും എന്‍.സി.പി.ക്കും ജനാധിപത്യ കേരള കോണ്‍ഗ്രസിനും സീറ്റുകള്‍ കൈമാറിയിട്ടുണ്ട്. ലഭിച്ച സീറ്റുകളിലൊന്നില്‍ സി.പി.എമ്മിന്റെ സഹായത്തോടെ സ്ഥാനാര്‍ഥിയെ ജനാധിപത്യ കേരള കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ഇരവിപേരൂരാണിത്. മേപ്രാലില്‍ സി.പി.എമ്മും ജോസ് വിഭാഗവും ചേര്‍ന്നാണ് സംയുക്ത സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ആര്‍.ഉണ്ണിക്കൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ്. ജില്ലാ നേതൃയോഗം സീറ്റ് വിഭജനത്തിന് അംഗീകാരം നല്‍കി. മുന്നണി ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

കോയിപ്രം

ആകെ വാര്‍ഡുകള്‍-13. സി.പി.എം.-എട്ട്, സി.പി.ഐ.-രണ്ട്, കേരള കോണ്‍. ജോസ്-രണ്ട്, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന്.

പുളിക്കീഴ്

ആകെ വാര്‍ഡുകള്‍-13. സി.പി.എം.-ആറ്, സി.പി.ഐ.-രണ്ട്, കേരള കോണ്‍. ജോസ്-മൂന്ന്, ജനതാദള്‍ എസ്.-ഒന്ന്, എന്‍.സി.പി.-ഒന്ന്.

മല്ലപ്പള്ളി

ആകെ വാര്‍ഡുകള്‍-13. സി.പി.എം.-ഏഴ്, സി.പി.ഐ.-രണ്ട്, കേരള കോണ്‍. ജോസ്-രണ്ട്, ജനതാദള്‍ എസ്.-ഒന്ന്, എന്‍.സി.പി.-ഒന്ന്.

ഇലന്തൂര്‍

ആകെ വാര്‍ഡുകള്‍-13. സി.പി.എം.-ഏഴ്, സി.പി.ഐ.-മൂന്ന്, കേരള കോണ്‍. ജോസ്-രണ്ട്, എന്‍.സി.പി.- ഒന്ന്.

റാന്നി

ആകെ വാര്‍ഡുകള്‍-13. സി.പി.എം.-എട്ട്, സി.പി.ഐ.-നാല്, കേരള കോണ്‍. ജോസ്-ഒന്ന്.

കോന്നി

ആകെ വാര്‍ഡുകള്‍-13. സി.പി.എം.-എട്ട്, സി.പി.ഐ.-മൂന്ന്, കേരള കോണ്‍. ജോസ്-ഒന്ന്, എല്‍.ജെ.ഡി.-ഒന്ന്.

പന്തളം

ആകെ വാര്‍ഡുകള്‍-13. സി.പി.എം.-ഒന്‍പത്, സി.പി.ഐ.-മൂന്ന്, കേരള കോണ്‍. ജോസ്-ഒന്ന്.

പറക്കോട്

ആകെ വാര്‍ഡുകള്‍-15, സി.പി.എം.-10, സി.പി.ഐ.-അഞ്ച്.