പത്തനംതിട്ട: നഗരസഭ മൂന്നാംവാർഡിൽ വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനെത്തിച്ചതായി പരാതി. സ്വതന്ത്ര സ്ഥാനാർഥിക്കെതിരേ സി.പി.എം. ആണ് പരാതി ഉന്നയിച്ചത്. വഞ്ചിക്കപ്പൊയ്കപാറയ്ക്ക് സമീപം കോളനിയിലെ താമസക്കാർക്കായി സ്ഥാനാർഥി എത്തിച്ചതാണ് കിറ്റുകളെന്നാണ് സി.പി.എം. ഉന്നയിക്കുന്ന പരാതി.

വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നിരുന്നു. അരി ഒഴികെ 14 ഇനങ്ങൾ ഉൾപ്പെട്ട കിറ്റാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. തോന്നിയാമല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനവും ഇതിലെ ധാന്യകിറ്റുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പങ്കില്ലെന്ന് സ്ഥാനാർഥി പറഞ്ഞു.

Content Highlights: food kit distribution allegation against independent candidate in pathanamthitta