പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പിടിക്കാനായതിന്റെ ആഹ്‌ളാദത്തില്‍ മുഴുകിയ ഇടത് ക്യാമ്പിന് അപ്രതീക്ഷിത പ്രഹരമായി മാറി ഏനാത്ത് ഡിവിഷനിലെ തോല്‍വി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.ബി.ഹര്‍ഷകുമാര്‍ 33 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണയും എല്‍.ഡി.എഫ്. വിജയിച്ച ഏനാത്ത് ഡിവിഷനില്‍ ഇക്കുറിയും ആധിപത്യം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇടതുപക്ഷം.
ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ടിരുന്ന ഹര്‍ഷകുമാറിനെ കോണ്‍ഗ്രസിലെ സി.കൃഷ്ണകുമാറാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ തലനാരിഴയ്ക്കാണ് ജയപരാജയങ്ങള്‍ മാറിമറിഞ്ഞത്. മറ്റു ഡിവിഷനുകളിലെ ഫലപ്രഖ്യാപനം വന്നിട്ടും ഏനാത്തെ വിധിപ്രഖ്യാപനം വൈകി.
ഏറത്ത് പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ റീ കൗണ്ടിങ്ങും നടത്തി. ജില്ലാ കളക്ടറും സ്ഥലത്തെത്തിയിരുന്നു. റീ കൗണ്ടിങ് പൂര്‍ത്തിയായപ്പോഴും വിജയം കൃഷ്ണകുമാറിനൊപ്പം നിന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചു.
ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായേക്കും
പത്തനംതിട്ട: സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും ഇലന്തൂര്‍ ഡിവിഷനിലെ വിജയിയുമായ ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകാന്‍ സാധ്യത. മുമ്പ് രണ്ടു തവണ ഇലന്തൂര്‍ ഡിവിഷനില്‍നിന്നും വിജയിച്ചിട്ടുള്ള ഇദ്ദേഹം ദീര്‍ഘകാലം ഓമല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പള്ളിക്കല്‍ ഡിവിഷനില്‍നിന്നും വിജയിച്ച ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും.