പത്തനംതിട്ട: പന്തളം നഗരസഭ എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്ത് എന്‍.ഡി.എ. ആകെ 33 ഡിവിഷനുകളില്‍ 18 ഇടത്ത് വിജയിച്ചാണ് എന്‍.ഡി.എ. ഭരണം പിടിച്ചെടുത്തത്. 2015-ല്‍ ഏഴ് സീറ്റുകളില്‍ മാത്രമായിരുന്നു എന്‍.ഡി.എ.യുടെ വിജയം. എന്നാല്‍ ഇത്തവണ പല വാര്‍ഡുകളും പിടിച്ചെടുത്ത് ബി.ജെ.പി.യും എന്‍.ഡി.എ.യും വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 

2015-ല്‍ 14 സീറ്റുകള്‍ നേടി ഭരണം പിടിച്ച എല്‍.ഡി.എഫ്. ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി. യു.ഡി.എഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം. 

Content Highlights: bjp nda wins in pandalam municipality