പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീനുകൾ സ്ട്രോങ് റൂമുകളിലെത്തിയതോടെ ജില്ലയിൽ വോട്ടെണ്ണലിനായുള്ള കാത്തിരിപ്പ് തുടങ്ങി. 20 കേന്ദ്രങ്ങളിലായാണ് ജില്ലയിലെ ത്രിതലപഞ്ചായത്ത് സ്ഥാപനങ്ങളിലേക്കും നഗരസഭകളിലേക്കുമുള്ള വോട്ടുകൾ എണ്ണുക. 13 ബ്ലോക്ക് പഞ്ചായത്തുകൾക്കും ഏഴ് നഗരസഭകൾക്കുമായി ഒന്നുവീതം കേന്ദ്രങ്ങളാണുള്ളത്. ഡിസംബർ 16-നാണ് വോട്ടെണ്ണൽ. ബ്ലോക്ക്‌ പഞ്ചായത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽത്തന്നെ ഗ്രാമപ്പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെയും വോട്ടെണ്ണും.

ബ്ലോക്ക് പഞ്ചായത്ത്- വോട്ടെണ്ണൽ കേന്ദ്രങ്ങൾ-

• തൃത്താല - വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.

• പട്ടാമ്പി - പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ്.

• ഒറ്റപ്പാലം -എൻ.എസ്.എസ്.കെ.പി.ടി. വൊക്കേഷണൽ ഹൈസ്‌കൂൾ, എൻ.എസ്.എസ്. ബി.എഡ്. ട്രെയ്‌നിങ്‌ കോളേജ്.

• ശ്രീകൃഷ്ണപുരം - ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂൾ.

• മണ്ണാർക്കാട് - മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത്‌ ഹൈസ്‌കൂൾ.

• അട്ടപ്പാടി - അഗളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.

• പാലക്കാട് - കല്ലേക്കാട് വ്യാസവിദ്യാപീഠം സെൻട്രൽ സ്‌കൂൾ.

• കുഴൽമന്ദം - കുഴൽമന്ദം പെരിയപ്പാലം സി.എ. ഹൈസ്‌കൂൾ.

• ചിറ്റൂർ - കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ്.

• കൊല്ലങ്കോട് - കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസ്. സ്‌കൂൾ.

• നെന്മാറ - നെന്മാറ എൻ.എസ്.എസ്. കോളേജ്.

• മലമ്പുഴ - അകത്തേത്തറ എൻ.എസ്.എസ്. എൻജിനീയറിങ്‌ കോളേജ്.

• ആലത്തൂർ - ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ.

നഗരസഭ- വോട്ടെണ്ണൽ കേന്ദ്രങ്ങൾ

• ഷൊർണൂർ - ഷൊർണൂർ സെന്റ് തെരേസാസ് കോൺവെന്റ് ഹൈസ്‌കൂൾ.

• ഒറ്റപ്പാലം - ഒറ്റപ്പാലം എൽ.എസ്.എൻ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ.

• ചിറ്റൂർ - ചിറ്റൂർ-തത്തമംഗലം മുനിസിപ്പൽ ഓഫീസ് ഗ്രൗണ്ട് ഫ്ളോർ.

• പാലക്കാട് -പാലക്കാട് മുനിസിപ്പൽ ഹാൾ..

• മണ്ണാർക്കാട് - കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്‌കൂൾ.

• ചെർപ്പുളശ്ശേരി -ചെർപ്പുളശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.

• പട്ടാമ്പി -മേലേ പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ.