ഒറ്റപ്പാലം: 'ചുമരെഴുതിയാണ് ഞാന്‍ എം.പി.യായത്. ഇനി നിങ്ങളും എം.പിയാകും.'-തൃക്കടീരി നായരുപടിയില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷനെത്തിയ വി.കെ. ശ്രീകണ്ഠന്‍ എം.പി. ചുമരെഴുതിയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് പറഞ്ഞു. കേട്ടുനിന്നവര്‍ പൊട്ടിച്ചിരിച്ചു. ശേഷം പെയിന്റ് ബ്രഷ് വാങ്ങി സ്ഥാനാര്‍ഥിക്കായി വി.കെ. ശ്രീകണ്ഠന്‍ എം.പി. ചുമരെഴുതി.

കെ.എസ്.യു. പ്രവര്‍ത്തകനായിരുന്ന കാലംതൊട്ടുതന്നെ വി.കെ. ശ്രീകണ്ഠന്‍ ചുമരെഴുതാനും പോസ്റ്ററൊട്ടിക്കാനുമൊക്കെ മുമ്പിലുണ്ടായിരുന്നു. അന്ന് അതൊരു ഹരമായിരുന്നു. രാത്രി വീട്ടില്‍നിന്ന് മുങ്ങാന്‍ കിട്ടുന്ന ഒരു അവസരവുമായിരുന്നു. ഇപ്പോള്‍ 20 വര്‍ഷത്തിനുശേഷമാണ് ചുമരെഴുതിയതെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.