പാലക്കാട്:  കോങ്ങാട്ട് സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥി ശാന്തകുമാരിയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്. ഒമ്പതില്‍ എട്ട് ലോക്കല്‍ കമ്മിറ്റികളും എതിര്‍ത്തു. പകരം പട്ടിക വര്‍ഗത്തില്‍പ്പെട്ട പ്രാദേശിക നേതാക്കളുടെ പേരുകള്‍ യോഗത്തില്‍ ഉന്നയിച്ചു. 

മണ്ണൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്‍, കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യന്‍ ഈ രണ്ട് പേരുകളില്‍ ഏതെങ്കിലും ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ലോക്കൽ കമ്മിറ്റികളുടെ നിലപാട്.  

എന്‍.എന്‍ കൃഷ്ണദാസിന്റെ അധ്യക്ഷതയിലായിരുന്നു മണ്ഡലം കമ്മിറ്റി യോഗം. ശാന്തകുമാരിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിലപാട് എടുത്ത ലോക്കല്‍ കമ്മിറ്റികള്‍ കോങ്ങാട്ട് പ്രാദേശിക നേതാവ് മതിയെന്നും എന്‍.എന്‍. കൃഷ്ണദാസിനെ അറിയിച്ചു.  കൃഷ്ണദാസ് ലോക്കല്‍ കമ്മിറ്റികളുടെ നിലപാട് ഉന്നത നേതൃത്വത്തെ അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Protest against CPM candidate Kongad