പാലക്കാട്: സ്ഥാനാർഥിക്ക്‌ ഏതുവാഹനത്തിലും പ്രചാരണത്തിനെത്താം. പക്ഷേ, ഈ വാഹനത്തിന് വരണാധികാരി നൽകുന്ന പെർമിറ്റില്ലെങ്കിൽ കുടുങ്ങും. ഈ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് പ്രദർശിപ്പിക്കുകയും വേണം. വാഹനങ്ങളുപയോഗിക്കുന്നതിന്റെ കണക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരും. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർഥിയുടെ പേര് എന്നിവ ഉണ്ടാകണം.

ഒരു സ്ഥാനാർഥിയുടെപേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിക്കാൻ പാടില്ല. പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളവർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാം. നിയമങ്ങൾക്കനുസൃതമായി പൊതുസ്ഥലത്ത് പ്രചാരണസാമഗ്രികൾ സ്ഥാപിക്കാം.

സ്വകാര്യസ്ഥാപനങ്ങൾ, സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രചാരണസാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ അനുമതിപത്രം വാങ്ങണം. ഇത് മൂന്നുദിവസത്തിനകം വരണാധികാരിക്കോ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ നൽകണം.

content highlights: permit must for election campaign vehicles