bjpപാലക്കാട്: ജില്ലാ പഞ്ചായത്തിലേക്കും മികച്ചപ്രകടനം ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി എന്‍.ഡി.എ. സ്ഥാനാര്‍ഥിപ്പട്ടിക. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലനുള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്. 30 സീറ്റില്‍ 29 ലും ബി.ജെ.പി. മത്സരിക്കും. ശ്രീകൃഷ്ണപുരം സീറ്റില്‍ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ്. മത്സരിക്കുമെന്ന് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിക്കൊണ്ട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പറഞ്ഞു.

കൊല്ലങ്കോട് സീറ്റും ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടെങ്കിലും ഉഭയകക്ഷി ചര്‍ച്ചയിലൂടെ ബി.ജെ.പി. തന്നെ സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിക്കയായിരുന്നു. ശ്രീകൃഷ്ണപുരം സീറ്റില്‍ ബി.ഡി.ജെ.എസിന്റെ യുവജന വിഭാഗമായ ബി.ഡി.വൈ.എസിന്റെ ജില്ലാ പ്രസിഡന്റ് മനോജ് മാടമ്പിലാണ് സ്ഥാനാര്‍ഥിയാവുക.

മീനാക്ഷിപുരത്ത് മത്സരിക്കുന്ന ജയ ഓമനക്കുട്ടന്‍ ഒ.ബി.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ. ഓമനക്കുട്ടന്റെ ഭാര്യയാണ്. കഴിഞ്ഞ ജില്ലാപഞ്ചായത്തില്‍ 30 സീറ്റിലും മത്സരിച്ച ബി.ജെ.പി.ക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല.

വാര്‍ഡും എന്‍.ഡി.എ. സ്ഥാനാര്‍ഥികളും ;

ശ്രീകൃഷ്ണപുരം- മനോജ് മാടമ്പില്‍, കടമ്പഴിപ്പുറം- കെ. നിഷാദ്, അലനല്ലൂര്‍- എ. സൗമിനി, തെങ്കര-എ.പി. സുമേഷ് കുമാര്‍, അട്ടപ്പാടി- ജയന്തി ബേബി, കാഞ്ഞിരപ്പുഴ- ബേബി വാസുദേവന്‍, കോങ്ങാട്- എ.ബിദിന്‍, പറളി- പി. വേണുഗോപാലന്‍, പുതുപ്പരിയാരം - സോമന്‍ കുറുപ്പത്ത്, മലമ്പുഴ-ഓമന പരമേശ്വരന്‍, പുതുശ്ശേരി-പി.പി. നീമ, കൊഴിഞ്ഞാമ്പാറ-മുരുകാംബാള്‍ ശെല്‍വരാജ്, മീനാക്ഷിപുരം-ജയ ഓമനക്കുട്ടന്‍, കൊടുവായൂര്‍-അഡ്വ. ശ്രീരാജ്, കൊല്ലങ്കോട്-അഡ്വ. കവിത പ്രവീണ്‍, നെന്മാറ- കെ. രായപ്പന്‍,

പല്ലശ്ശന-അനിത കൃഷ്ണന്‍കുട്ടി, കിഴക്കഞ്ചേരി-ടി.വി.പങ്കജം, ആലത്തൂര്‍-പി. ശശിധരന്‍, തരൂര്‍- സി.എസ്. ദാസ്, കൊടുന്തിരപ്പുള്ളി -കെ.ബി. സുരേഷ്, കോട്ടായി-ടി.കെ. മോഹനദാസന്‍, ലക്കിടി-രമ്യ ശശികുമാര്‍, വാണിയംകുളം- സുരേഷ്ബാബു, പെരുമുടിയൂര്‍- എം.പി. മുരളീധരന്‍, ചാലിശ്ശേരി-മിനി സുരേഷ്, നാഗലശ്ശേരി-സുനിത പ്രജീഷ്, തിരുവേഗപ്പുറ- എന്‍.വി. അയൂബ്ഖാന്‍, കുലുക്കല്ലൂര്‍- സി.പി. സുജാത, ചളവറ-സുമ ബാബു.

content highlights: Panchayat election, NDA candidate list