kpccഷൊര്‍ണൂര്‍: സ്ഥാനാര്‍ഥിപ്പട്ടികയില്‍ ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് മഹിളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി സുബൈദ സെയ്തലവി രാജിവെച്ചു. വിമതസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കി. മുതുകുറിശ്ശി 22-ാം വാര്‍ഡിലാണ് സുബൈദ സെയ്തലവി പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായ വിനോദ് കല്ലായി ഗണേശ്ഗിരിയില്‍ 23-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കും. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെയാണ് മത്സരിക്കുന്നതെന്ന് വിനോദ് പറഞ്ഞു. 

പാര്‍ട്ടി തീരുമാനത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു. മുമ്പ് സുബൈദ സെയ്തലവി ദയനീയമായി പരാജയപ്പെട്ടതാണ്. അവിടെ വീണ്ടും നിര്‍ത്താനാവില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. നാല് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

content highlights: mahila congress district secretary resigns