electionതെങ്കര: പഞ്ചായത്തിലെ എട്ടാംവാര്‍ഡ് തെങ്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് വട്ടോടി വേണുഗോപാല്‍ മത്സരിക്കും . മുസ്‌ളീം ലീഗിന്റെ അബ്ദുള്‍ മജീദാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റുകള്‍ വാങ്ങിയെടുക്കുന്നതില്‍ മണ്ഡലനേതൃത്വം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് തെങ്കര പഞ്ചായത്ത് മുന്‍ അംഗം കൂടിയായ വേണുഗോപാല്‍ പറഞ്ഞു.

ഏഴാംവാര്‍ഡ് കോല്‍പ്പാടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്‌ളീം ലീഗിലെ അബ്ദുള്‍ റഷീദിനെതിരെ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുരുക്കില്‍ സൈദലവി സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. മുസ്ലിംലീഗിലും പ്രവര്‍ത്തകര്‍ വിമതരായി മത്സരരംഗത്തുണ്ട്. ആനമൂളി, വെള്ളാരംകുന്ന്, പുഞ്ചക്കോട്, വാര്‍ഡുകളിലാണ് മുസ്ലിംലീഗിന് വിമതശല്യം.

content highlights: local body election 2020, thengara ward