മംഗലംഡാം: തളികക്കല്ല് ആദിവാസിക്കോളനിയില വോട്ടർമാർ സമ്മതിദായക അവകാശം വിനിയോഗിക്കാൻ മലയിൽനിന്ന് നാല് കിലോമീറ്റർ നടന്ന് പോളിങ് ബൂത്തിലെത്തി.

എട്ടുമണിയോടെ കോളനിയിൽനിന്നിറങ്ങി പോത്തൻതോടും കടന്ന് ഒമ്പതുമണിയോടെ ബൂത്തിലെത്തി.

കോളനിയിലേക്ക് റോഡുണ്ടെങ്കിലും നവീകരണം നടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെവന്നതോടെയാണ് എല്ലാവർക്കും നടന്നിറങ്ങേണ്ടിവന്നത്.

കോളനിയിൽ 52 കുടുംബങ്ങളാണുള്ളത്. കടപ്പാറ ഗവ. എൽ.പി. സ്‌കൂളിലായിരുന്നു പോളിങ് ബൂത്ത്.