പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണം അകത്തേത്തറ എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജില്‍ ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

പുതുശ്ശേരി, പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്തുകളിലെ സാമഗ്രികള്‍ രാവിലെ എട്ട് മുതല്‍ 10 വരെയും മലമ്പുഴ, കൊടുമ്പ് ഗ്രാമപ്പഞ്ചായത്തുകളിലേത് രാവിലെ 10 മുതല്‍ 11 വരെയും മരുതറോഡ്, അകത്തേത്തറ ഗ്രാമപ്പഞ്ചായത്തുകളിലേത് രാവിലെ 11 മുതല്‍ 12 വരെയും വിതരണം ചെയ്യും.

പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യസമയങ്ങളില്‍ സാമഗ്രികള്‍ കൈപ്പറ്റണമെന്ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.