2ഒറ്റപ്പാലം: സി.പി.എം. വിട്ട ബ്ലോക്ക് പഞ്ചായത്തംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു. സി.പി.എം. വാണിവിലാസിനി ബ്രാഞ്ചംഗവും കര്‍ഷകസംഘം ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന ജയന്‍ മലനാടാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. കുഞ്ഞനൊപ്പം ജയന്‍ മലനാട് സി.പി.എമ്മില്‍നിന്ന് രാജിവെച്ചത്.

ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് ബി.ജെ.പി.യിലെ അംഗത്വം സ്വീകരിച്ച് ജയന്‍ മലനാട് പറഞ്ഞു. ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ ജയന്‍ മലനാടിന് അംഗത്വം നല്‍കി.

content highlights: former cpm block panchayath member joined in bjp