ലക്കിടി: ലക്കിടി-പേരൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ കളംമാറ്റം. മുന്‍ ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ. ഗോവിന്ദന്‍കുട്ടി (അനിയന്‍) പത്താം വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും. കോണ്‍ഗ്രസ് ലക്കിടി-പേരൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എസ്. രാമചന്ദ്രനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി.

ദിവസങ്ങള്‍ക്കുമുമ്പ് ഗോവിന്ദന്‍കുട്ടിയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെപേരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന്, കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ചതായി ഗോവിന്ദന്‍കുട്ടിയുടെ പ്രതികരണവുമുണ്ടായി.

content highlights: former congress block secretary contest as LDF independent candidate