പാലക്കാട്: നാമനിർദേശപത്രികകൾ സമർപ്പിക്കേണ്ട അവസാനദിനമായ വ്യാഴാഴ്ച ജില്ലയിൽ നഗരസഭ, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലായി ലഭിച്ചത് 5,303 നാമനിർദേശപത്രികകൾ.

ഇതോടെ ജില്ലയിൽ ആറ് ദിവസങ്ങളായി നടന്ന പത്രികസമർപ്പണം കഴിഞ്ഞു. ആകെ ലഭിച്ച പത്രികകളുടെ എണ്ണം 13,733 ആയി.

ജില്ലാപഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ഇതുവരെ 178 പത്രികകൾ ലഭിച്ചു. നഗരസഭ- 1225, ബ്ലോക്ക് പഞ്ചായത്ത്‌-1225, ഗ്രാമപ്പഞ്ചായത്ത്-10581 എന്നിങ്ങനെയാണ് മറ്റ് പത്രികകൾ ലഭിച്ചത്.

വ്യാഴാഴ്ച ലഭിച്ച പത്രികകൾ: നഗരസഭ- 774, ജില്ലാപഞ്ചായത്ത്-78, ബ്ലോക്ക് പഞ്ചായത്ത്-514, ഗ്രാമപ്പഞ്ചായത്ത്-3,937.