തെങ്കര: ജീവിതത്തിലെ ഒരുമ തിരഞ്ഞെടുപ്പിലും ഇവര്‍ക്കുണ്ട്. തെങ്കരപഞ്ചായത്തിലെ 13-ാം വാര്‍ഡ് വെളാരംകുന്നില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി സതീഷും 14-ാം വാര്‍ഡ് പുഞ്ചക്കോട്ട് മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി സജിതയും ദമ്പതിമാരാണ്‌.

ആദ്യം പുഞ്ചക്കോട്ട് മത്സരിക്കാനാണ് ബി.ജെ.പി. നേതൃത്വം സതീഷിനോട് ആവശ്യപ്പെട്ടത്. സമ്മതിക്കുകയും ചെയ്തു. പിന്നീട് വനിതാവാര്‍ഡ് ആയ പുഞ്ചക്കോട്ട് സതീഷിന്റെ ഭാര്യയുടെ പേര് നിര്‍ദേശിക്കപ്പെട്ടു. ഇത് രണ്ടുപേരും സ്വീകരിച്ചു. ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരനാണ് സതീഷ്. സജിത വീട്ടമ്മയാണ്. രണ്ടുപേരും ആദ്യമായാണ് മത്സരരംഗത്ത്.