നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ പഞ്ചായത്തംഗങ്ങളാകാന്‍ മത്സരിക്കുന്നത് 25 തോട്ടംതൊഴിലാളികള്‍. 13 അംഗ ഭരണസമിതിയിലേക്ക് മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ഥികളായാണ് ഇവര്‍ മത്സരരംഗത്തുള്ളത്. യു.ഡി.എഫില്‍ ഏഴ് വനിതകള്‍ ഉള്‍പ്പെടെ 12 തോട്ടംതൊഴിലാളികള്‍ ജനവിധിതേടുന്നു. മുഴുവന്‍പേരും പുതുമുഖങ്ങളാണ്.

എല്‍.ഡി.എഫ്. നിര്‍ത്തിയത് എട്ടുപേരെ. ഇതില്‍ നാലുപേരാണ് വനിതകള്‍. അഞ്ച് തോട്ടംതൊഴിലാളികളെ രംഗത്തിറക്കി എന്‍.ഡി.എ.യും സജീവമായുണ്ട്. നെല്ലിയാമ്പതിയിലെ വിവിധ സ്വകാര്യ എസ്റ്റേറ്റുകളില്‍ ജോലിചെയ്യുന്നവരാണ് സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രസിഡന്റ് സ്ഥാനം പൊതുവിഭാഗത്തിനാണ്. ആകെ 4,050 വോട്ടര്‍മാരാണ് നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലുള്ളത്.

content highlights: 25 plantation workers are competing in Nelliyampathi