കോഴിക്കോട്: കോര്‍പറേഷനുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എൽഡിഎഫിനും യുഡിഎഫിനും മൂന്നിടത്ത് മുന്നേറ്റം.
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് നില അതീവ പരുങ്ങലിൽ. വെറും മൂന്നു സീറ്റിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽ ബി.ജെപി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു.
കൊച്ചിയിലെ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ തോറ്റു. തൃശ്ശൂരിൽ എൻഡിഎ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു. കുട്ടംകുളങ്ങര ഡിവിഷനില്‍ ആണ് തോറ്റത്.
content highlights: Panchayath Result 2020, LDF leads in Four Corporations