തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാലു മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. മുൻസിപ്പാലിറ്റികളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ 503 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 375 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 25 പഞ്ചായത്തുകളിൽ എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് യുഡിഎഫുമാണ് മുന്നിൽ നിൽക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് യു.ഡിഎഫും 39 ഇടത്ത് എൽഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎ സാന്നിധ്യം. നാല് കോര‍്പറേഷനുകളിൽ എൽ.ഡി.എഫും രണ്ടിടത്ത് യുഡിഎഫും മുന്നിലാണ്.
കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് ജയം
കൊടുവള്ളിയില്‍ സ്വതന്ത്രസ്ഥാനാർഥി കാരാട്ട് ഫൈസലിന് ജയം. ഔദ്യോഗിക എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട്.
കോർപ്പറേഷൻ
ആറ് കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും മുന്നേറുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
കൊച്ചിയില്‍ യു.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ തോറ്റു.
തലസ്ഥാനത്ത് മേയർ സ്ഥാനാർഥികൾക്ക് തോൽവി
തലസ്ഥാനത്ത് എല്‍.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ഥികള്‍ തോറ്റു. എൽ.ഡി.എഫ്. മേയർ സ്ഥാനാർഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയർ ശ്രീകുമാർ കരിക്കകം വാർഡിലും തോറ്റു.
കോട്ടയത്തും ഇടത് മുന്നേറ്റം
ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. എൽഡിഎഫ്-17 യുഡിഎഫ്-8 എന്നതാണ് വോട്ട് നില. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്.
പാലക്കാട് നഗരസഭയിൽ എൽഡിഎഫിന് തകർച്ച
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് തകര്‍ന്നു. അകത്തേത്തറയിലും മലമ്പുഴയിലും ബിജെപി മുന്നേറ്റം. പട്ടാമ്പിയിൽ യുഡിഎഫ് വിമതർ നിർണ്ണായക ശക്തിയായി. പട്ടാമ്പിയില്‍ ആറ് വാര്‍ഡുകളില്‍ ആണ് കോണ്‍ഗ്രസ്സ് വിമതര്‍ വിജയിച്ചത്.
ബി. ഗോപാലകൃഷ്ണന് തോൽവി
തൃശ്ശൂരില്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍ തോറ്റു. കുട്ടംകുളങ്ങര ഡിവിഷനില്‍ ആണ് തോറ്റത്.ചാലക്കുടിയില്‍ യുഡിഎഫ് കേവലഭൂരിപക്ഷത്തിലേക്ക്
ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ എൽഡിഎഫിന് വിജയം
ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ എൽഡിഎഫിന് വിജയം. ഉള്ള്യേരി പഞ്ചായത്തിൽ കെ സുരേന്ദ്രന്റെ സഹോദരന് തോൽവി. എൻഡിഎ സ്ഥാനാർഥി കെ. ഭാസ്കരനാണ് തോറ്റത്.
വൻ മുന്നേറ്റവുമായി ട്വന്റി ട്വന്റി
കിഴക്കമ്പലത്തിനു പുറമെ ഐക്കരനാടും ട്വന്റി ട്വന്റി പിടിച്ചെടുത്തു. മഴുവന്നൂരിലും കുന്നത്തുനാട്ടിലും ട്വന്റി ട്വന്റിക്ക വിജയം.
- യുഡിഎഫ് കുത്തകയായ നിലമ്പൂര്‍ നഗരസഭ എല്‍ഡിഎഫിന്
- പന്തളം നഗരസഭയില്‍ എന്‍.ഡി.എ. ഭരണം പിടിച്ചെടുത്തു. എല്‍.ഡി.എഫ്. ഭരിച്ചിരുന്ന നഗരസഭയില്‍ 17-ഇടത്ത് എന്‍.ഡി.എ. വിജയിച്ചു. ബി.ജെ.പി.ക്ക് വന്‍ മുന്നേറ്റം.
- നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു
- ഒഞ്ചിയത്ത് എല്‍ഡിഎഫ് ആര്‍എംപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു
- കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഷൈജു വിജയിച്ചു.
- കൊച്ചിയിലെ യു.ഡി.എഫ്. മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ തോറ്റു.
- ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ ഇടതുമുന്നണി. 28ല്‍ 28 സീറ്റുകളും എല്‍ഡിഎഫിന്.
- കല്യാശേരി പഞ്ചായത്തും എല്‍.ഡി.എഫ്. തൂത്തുവാരി. ഇവിടെയും പ്രതിപക്ഷമില്ല.
content highlights: LDF leads in Kerala Panchayath Election 2020