ഒതുക്കുങ്ങല്‍: കാലങ്ങളായി വിവിധ പാര്‍ട്ടികള്‍ക്കുവേണ്ടി ബോര്‍ഡും ബാനറും എഴുതിയിരുന്ന പറമ്പില്‍ ശശിധരന്‍ (40) ഇത്തവണ ചുവരെഴുതുന്നത് സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി.
ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് ആട്ടീരി വാര്‍ഡിലെ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ശശിധരന്‍ മത്സരിക്കുന്നത്. ഇത്തവണ എസ്.സി. സംവരണ സീറ്റായതോടെയാണ് ശശിധരന് നറുക്കുവീണത്. ഹോട്ടലുകളിലും, വീടുകളിലും ചുമര്‍ചിത്രം വരയ്ക്കുന്ന ജോലിയാണിപ്പോള്‍ ചെയ്യുന്നത്.
വര്‍ഷങ്ങളായി ചിത്രങ്ങള്‍ വരച്ചും ബോര്‍ഡെഴുതിയും ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ശശിധരന് സ്വയം ചുമരെഴുതാന്‍ തീരുമാനിച്ചതില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യംകൂടിയുണ്ട്. യു.ഡി.എഫിലെ സ്ഥാനാര്‍ഥിയായി മണി പത്തൂരും, ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി പറമ്പില്‍ നിഷാന്തുമാണ് വാര്‍ഡില്‍ ജനവിധി തേടുന്നത്.