മലപ്പുറം: മലപ്പുറത്ത് ലൈറ്റ് മെട്രോ ആരംഭിക്കാന്‍ നടപടിയെടുക്കുമെന്ന വാഗ്ദാനവുമായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എയ്ക്ക് കോപ്പി നല്‍കി പ്രകാശനംെചയ്തു.

രാജ്യത്തെ മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത എക്‌സലന്‍സ് അവാര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിയും മലപ്പുറത്തിന് ലഭിച്ചത് ഭരണമികവുകൊണ്ടാണെന്ന് തങ്ങള്‍ പറഞ്ഞു.

നഗരസഭയുടെ സമഗ്ര വികസനവും എല്ലാവിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ടാണ് പ്രകടനപത്രിക. കോട്ടപ്പടി മാര്‍ക്കറ്റ് കോംപ്ലക്‌സ് പൂര്‍ത്തീകരണം, നാമ്പ്രാണി തടയണ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടിവെള്ളവിതരണം, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയവയാണ് പത്രികയിലെ മറ്റു പ്രധാന വാഗ്ദാനങ്ങള്‍

യു.ഡി.എഫ്. ചെയര്‍മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ., വി. മുസ്തഫ, പെരുമ്പള്ളി സൈത്, പി.പി. കുഞ്ഞാന്‍, മണ്ണിശ്ശേരി മുസ്തഫ, ബഷീര്‍ മച്ചിങ്ങല്‍, പി.കെ. ബാവ, മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.