മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നുതവണ ജനപ്രതിനിധികളായവര്‍ വീണ്ടും മത്സരിക്കരുതെന്ന മുസ്ലിംലീഗ് സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശം ലംഘിച്ച ആറുപേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
കെ.കെ. ഹൈദ്രസ് ഹാജി (പുലാമന്തോള്‍ പഞ്ചായത്ത്), കപ്പൂര്‍ സൗദ (താഴേക്കോട്), പച്ചീരി ഫാറൂഖ് (പെരിന്തല്‍മണ്ണ നഗരസഭ), കെ.പി. ഉമ്മര്‍ (മേലാറ്റൂര്‍), കുഞ്ഞലവിക്കുട്ടി (ഒതുക്കുങ്ങല്‍), കെ. ഫാത്തിമ (കാലടി) എന്നിവരെയാണ് പുറത്താക്കിയതെന്ന് ജില്ലാകമ്മിറ്റി ഓഫീസ് അറിയിച്ചു.
11 വിമതര്‍ക്കെതിരേയും നടപടി
ലീഗ് പാര്‍ലമെന്ററി ബോര്‍ഡുകള്‍ അംഗീകരിച്ച സ്ഥാനാര്‍ഥികള്‍ക്കും യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കനുവദിച്ച വാര്‍ഡുകളിലും മത്സരരംഗത്ത് തുടരുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
ഷബീര്‍ പാറമ്മല്‍ (മലപ്പുറം), ടി.കെ. സുലൈമാന്‍, പൊറ്റമ്മല്‍ മമ്മൂട്ടി (ചീക്കോട് പഞ്ചായത്ത്), തെക്കിണിയന്‍ അസൈന്‍, ആലമ്പാട്ടില്‍ റൈഹാനത്ത് (കോട്ടയ്ക്കല്‍), സി.എം. ഫൈസല്‍ (തിരൂര്‍), ടി.എന്‍. ഷാജി, സി.പി. സാലിഹ്, സി.പി. സത്താര്‍ (മംഗലം), പച്ചീരി സുരയ്യ ഫാറൂഖ് (പെരിന്തല്‍മണ്ണ), ഇണ്ണീന്‍കുട്ടി ചോലക്കല്‍ (ഏലംകുളം) എന്നിവരെയാണ് പുറത്താക്കിയത്.