എടക്കര: മരുതയില്‍ ഏറ്റുമുട്ടാന്‍ എത്തിയത് അധ്യാപികയും ശിഷ്യയും. ഗുരുശിഷ്യബന്ധം നിലനിര്‍ത്തിത്തന്നെ പൊരുതാനാണ് രണ്ടാളുടെയും തീരുമാനം. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് മരുത ഡിവിഷനില്‍ എല്‍.ഡി.എഫിലെ രാജമ്മയും യു.ഡി.എഫിലെ പാത്തുമ്മ ഇസ്മായിലുമാണ് മത്സരിക്കുന്നത്.

അധ്യാപികയായും പ്രഥമാധ്യാപികയായും മരുത ഗവ. സ്‌കൂളില്‍ 30 വര്‍ഷം ജോലിചെയ്ത് വിരമിച്ചശേഷമാണ് രാജമ്മ മത്സര രംഗത്ത് ഇറങ്ങിയത്. യു.പി. ക്ലാസുകളില്‍ ഇവരുടെ ശിഷ്യയായിരുന്നു പാത്തുമ്മ ഇസ്മായില്‍. ഇരുവരുടെയും കന്നി അങ്കമാണ്.