മലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി പ്രഖ്യാപനവും പൂര്‍ത്തീകരിച്ചു, നാമ നിരദേശപത്രിക സമര്‍പ്പണത്തിലേക്ക് നീങ്ങി ഇരു മുന്നണികളും. ലീഗും, സിപിഎമ്മും യുവാക്കള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതിനകം തന്നെ പല വാര്‍ഡുകളിലും പ്രചാരണം മൂര്‍ച്ഛിക്കുകയും ചെയ്തു.
പഞ്ചായത്തില്‍ പൊതുവില്‍ തങ്ങള്‍ക്കു അനുകൂലമാണ് സാഹചര്യമെന്നും, സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വലിയ രീതിയില്‍ സ്വീകരിച്ചെന്നും ഇതെല്ലാം തന്നെ ചരിത്രത്തിലാദ്യമായി തങ്ങളെ പഞ്ചായത്തില്‍ അധികാരത്തിലെത്തിക്കുമെന്നും ഇടതു പക്ഷം അവകാശപ്പെടുന്നു.
മത്സരം പതിവില്‍ നിന്നും കടുത്തതാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളും, അഴിമതികളും ജനം തിരിച്ചറിയുമെന്നും, പഞ്ചായത്തിന്റെ വികസനതുടര്‍ച്ച ഉറപ്പു വരുത്താന്‍ ജനങ്ങള്‍ തങ്ങളെ തന്നെ അധികാരത്തിലേറ്റുമെന്നും ലീഗ് തിരിച്ചടിക്കുന്നു.