കോട്ടയ്ക്കല്‍: പ്രചാരണത്തില്‍ പൊടിപൊടിച്ച മലപ്പുറം പോളിങ്ങിലും അതേ ആവേശം കാണിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തുടക്കംമുതല്‍ ഒടുക്കംവരെ ഒരേ ആവേശത്തിലായിരുന്നു പോളിങ്. അണമുറിയാത്ത ഈ ആവേശംതന്നെയാണ് മലപ്പുറത്തെ റെക്കോര്‍ഡ് പോളിങ് ശതമാനത്തിലേക്ക് എത്തിച്ചത്.
മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൃത്യമായ സാമൂഹിക അകലം തിരഞ്ഞെടുപ്പുകമ്മിഷന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ബൂത്തുകളിലേക്ക് ജനം ഒഴുകിയെത്തിയതോടെ പലയിടത്തും അത് പാലിക്കപ്പെട്ടില്ല.
ആദ്യ ഒരുമണിക്കൂറിനുള്ളില്‍ 6.68 ശതമാനം വോട്ടുകള്‍ മെഷീനിലായിക്കഴിഞ്ഞിരുന്നു. ചില ബൂത്തുകളില്‍ വോട്ടെണ്ണല്‍ മെഷീനിലെ പ്രശ്‌നങ്ങള്‍കാരണം പോളിങ് അല്‍പ്പം വൈകി. അതൊന്നും പക്ഷേ, ആവേശം തെല്ലും കുറച്ചില്ല.
?ഓരോ വീട്ടിലും ഇനി ബാക്കി ആരാണുള്ളതെന്നുനോക്കി എത്തിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെയും സ്ഥാനാര്‍ഥികളുടെയും ജാഗ്രതതന്നെ ഉയര്‍ന്ന പോളിങ് ശതമാനത്തിനുപിന്നില്‍.
ഓരോ സമയത്തെയും വോട്ടിങ് ശതമാനം
8.10 - 6.68
9.00 - 8.6
10.10 - 24.34
11.10 - 34.05
12.10 - 43.59
1.12 - 52.67
2.10 - 59.46
3.12 - 66.67
4.10 - 72.70
5.11 - 76.70
6.00 - 77.78