മലപ്പുറം:  തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. നല്ല ആത്മവിശ്വാസമുണ്ട്. മലബാറില്‍ ഭരണവിരുദ്ധ വികാരം വളരെ ശക്തമാണ്. യുഡിഎഫിലാണ് ജനത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നല്ല വിജയമുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. യുഡിഎഫ് തൂത്തുവാരും എങ്ങും അനുകൂലസാഹചര്യമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം കോഴിക്കോട് കോര്‍പറേഷനില്‍ ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു

Content Highlight:  UDF will win says Sayed hyderali shihab thangal