മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിലെ 29 ഗ്രാമപ്പഞ്ചായത്തുകളിലാണ് ഭരണമാറ്റത്തിന് വഴിതുറന്നത്.

17 പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിലേക്ക് മാറി. പത്തെണ്ണം യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിലേക്കും കൂടുമാറി.

ആർക്കും ഭൂരിപക്ഷമില്ലാത്ത ഏഴ് പഞ്ചായത്തുകളിൽ ഭരണത്തുടർച്ചയ്ക്കും ഭരണമാറ്റത്തിനും ഒരുപോലെ സാധ്യതയുണ്ട്.

എൽ.ഡി.എഫ്. ഭരിച്ചിരുന്ന അഞ്ചും യു.ഡി.എഫിന്റെ രണ്ടും പഞ്ചായത്തുകളാണ് സമനിലയിലുള്ളത്.

ജനകീയമുന്നണി ഭരിച്ച രണ്ട് പഞ്ചായത്തുകളും ഇത്തവണ യു.ഡി.എഫിനൊപ്പമാണ്.

പഞ്ചായത്തുകളിലെ ഭരണമാറ്റം ഇങ്ങനെ

എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിലേക്ക് - 17

:ചാലിയാർ, വഴിക്കടവ്, പോരൂർ, തൃക്കലങ്ങോട്, ഊർങ്ങാട്ടിരി, കാവനൂർ, തുവ്വൂർ, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, എടയൂർ, ഒഴൂർ, വളവന്നൂർ, നിറമരുതൂർ, വട്ടംകുളം, മങ്കട, മൂത്തേടം

എൽ.ഡി.എഫിൽനിന്ന് തുല്യനിലയിലേക്ക് - 5

:തിരുവാലി, ഏലംകുളം, മേലാറ്റൂർ, നന്നംമുക്ക് , വാഴയൂർ

യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിലേക്ക് - 10

:പുളിക്കൽ, മമ്പാട്, എടവണ്ണ, കരുവാരക്കുണ്ട്, താഴേക്കോട്, വള്ളിക്കുന്ന്, വെട്ടം, ആലങ്കോട്, പെരുമ്പടപ്പ്, വെളിയങ്കോട്

യു.ഡി.എഫിൽനിന്ന് തുല്യനിലയിലേക്ക് - 2

:ചുങ്കത്തറ, കുറുവ

ജനകീയ മുന്നണിയിൽനിന്ന് യു.ഡി.എഫിലേക്ക് - 2

:ചേലേമ്പ്ര, പറപ്പൂർ