മലപ്പുറം: പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ പിടിച്ചെടുക്കും.

ഇത്തരക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുമെന്നും ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം അറിയിച്ചു. വര്‍ഗ്ഗീയ പരാമര്‍ശം, വ്യക്തിഹത്യ, അടിസ്ഥാനരഹിതമായ ആരോപണം, പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്ത വ്യക്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരേയാണ് നടപടി.

പ്രചാരണത്തിനായി മൈക്ക് അനുമതിക്ക് അപേക്ഷ ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ത്തന്നെ നടപടി സ്വീകരിക്കും.