എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പുമായി റിപ്പോര്‍ട്ടര്‍ ബിജിന്‍ സാമുവല്‍ സംസാരിക്കുന്നു
?വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊതുവില്‍ രാഷ്ട്രീയപരിജ്ഞാനവും രാഷ്ട്രീയബോധവും കുറയുന്നുണ്ടോ.?
രാഷ്ട്രീയ അവബോധമുള്ള പുതിയ തലമുറയാണ് ഇന്നത്തെ വിദ്യാര്‍ഥി സമൂഹം. ലോകത്ത് നടക്കുന്ന എല്ലാ സംഭവ വികാസങ്ങളിലും കൃത്യമായ നിലപാടും നിരീക്ഷണവുമുള്ളവര്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പാര്‍ട്ടി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്.
? വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയരംഗപ്രവേശം എന്ത് മാറ്റമാണ് സമൂഹത്തിലുണ്ടാക്കുക?
ഭരണസംവിധാനത്തില്‍ പുതിയ ആശയങ്ങളുടെയും ആശയസമരങ്ങളുടെയും പുത്തന്‍ ഉഷസ്സുകള്‍ വിടര്‍ത്താന്‍ സാധിക്കും.
? ആധുനിക രാഷ്ട്രീയസാഹചര്യത്തില്‍ പുതുതലമുറയ്ക്ക് വ്യത്യസ്തമായി എന്താണ് ചെയ്യാനുള്ളത് ?
നൂതന സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ പരമ്പരാഗതമായി ചെയ്തുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് പുതിയകാലത്തെ തലമുറയ്ക്ക് അനുസൃതമായ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.
? പെണ്‍കുട്ടികളുടെ സജീവ രാഷ്ട്രീയരംഗപ്രവേശം എത്രത്തോളം ഗുണകരമാകും?
കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മേഖലയിലും ഇതരമേഖലകളിലും പെണ്‍കുട്ടികള്‍ തരംഗമായി മാറുന്ന കാഴ്ചയാണുള്ളത്. അതുകൊണ്ട് തന്നെ വിദ്യസമ്പന്നമായ ഈ വിഭാഗത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയരംഗം അസാധ്യമാണ്.
? വിദ്യാര്‍ഥികള്‍ക്ക് മുതിര്‍ന്ന നേതാക്കളോട് പറയാനുള്ളത് ?
കാലത്തിന് അനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായവരാണ് മുതിര്‍ന്ന നേതാക്കളൊക്കെയും. എന്റെ പാര്‍ട്ടിയും നേതൃത്വവും ഈ വര്‍ഷത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെടുത്ത തീരുമാനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്.