ഏലംകുളം: നാല് പതിറ്റാണ്ടായി ഇടതുമുന്നണി ഭരണത്തിലിരിക്കുന്ന ഏലംകുളം പഞ്ചായത്തില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് യു.ഡി.എഫ്. ഒപ്പത്തിനൊപ്പമെത്തി.
ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ടെണ്ണംവീതം ഇരുമുന്നണികളും നേടി. ഇ.എം.എസ്സിന്റെ ജന്മദേശത്ത് തിരിച്ചുവരവിനുള്ള പ്രവര്‍ത്തനം ഫലംകണ്ടൂവെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. നേതൃത്വം. എല്‍.ഡി.എഫിനേക്കാള്‍ യു.ഡി.എഫിന് 1600-ലധികം വോട്ടുകള്‍ കൂടുതലായി ലഭിച്ചു.
എല്‍.ഡി.എഫിന്റെ എട്ട് വാര്‍ഡുകളില്‍ സി.പി.എം -5, സി.പി.ഐ.-1, എല്‍.ഡി.എഫ്. സ്വത.-2 എന്നിങ്ങനെയാണ് അംഗങ്ങളുടെ നില.
യു.ഡി.എഫിന്റെ എട്ട് വാര്‍ഡുകളില്‍ കോണ്‍.-3, ലീഗ്-2, യു.ഡി.എഫ്. സ്വത.-3 എന്നിങ്ങനെയും.
ആദ്യകാലങ്ങളിലെല്ലാം തനിച്ചുമത്സരിച്ചിരുന്ന സി.പി.എം. പിന്നീട് സി.പി.ഐയുമായി ചേര്‍ന്ന് മുന്നണി സംവിധാനത്തില്‍ മത്സരിച്ചുവരികയായിരുന്നു.
നറുക്കെടുപ്പിലൂടെ ആര് ഭരണത്തിലേറുമെന്നതാണ് ഇനി അറിയാനുള്ളത്.