എടപ്പാള്‍: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനുപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു.

ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് ഒന്ന്, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ളവര്‍ക്ക് മൂന്ന്, ജില്ലാ പഞ്ചായത്തിലേക്കുള്ളവര്‍ക്ക് നാല് എന്നിങ്ങനെ വാഹനങ്ങളുപയോഗിക്കാം.

മുനിസിപ്പാലിറ്റിയിലെ സ്ഥാനാര്‍ഥിക്ക് രണ്ടും മുനിസിപ്പല്‍ കോര്‍പ്പറേഷനിലുള്ളവര്‍ക്ക് നാലും വാഹനങ്ങളുപയോഗിക്കാം. വാഹനങ്ങളില്‍ ഉച്ചഭാഷിണി മുന്‍കൂര്‍ അനുമതി വാങ്ങി അനുവദനീയ ശബ്ദത്തില്‍മാത്രം പ്രവര്‍ത്തിപ്പിക്കണം.