ഷൊര്‍ണൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ബാലറ്റുകള്‍ അച്ചടി പൂര്‍ത്തിയാക്കി വിതരണം ആരംഭിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ബാലറ്റുകളാണ് ഷൊര്‍ണൂര്‍ ഗവ. പ്രസ്സില്‍നിന്ന് വിതരണം ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ ജില്ലാ പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് നഗരസഭ, 91 ഗ്രാമപ്പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ജില്ലാ പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, 11 നഗരസഭ, 100 ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ബാലറ്റുകളുടെ അച്ചടിയാണ് പൂര്‍ത്തിയായത്.

പ്രസ്സില്‍നിന്ന് പരിശോധന പൂര്‍ത്തിയാക്കി സീല്‍ചെയ്തുനല്‍കുന്ന ബാലറ്റുകളടങ്ങിയ പെട്ടികള്‍ വരണാധികാരികള്‍ പരിശോധിച്ച് ഉറപ്പുവരുത്തി ട്രഷറികളില്‍ സൂക്ഷിക്കും.

ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീന്‍ (ഇ.വി.എം.), ടെന്റേഡ്, പോസ്റ്റല്‍ ബാലറ്റുകളാണ് പ്രസ്സില്‍ തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായസാഹചര്യത്തില്‍ തൃശ്ശൂര്‍മുതല്‍ കാസര്‍കോടുവരെയുള്ള മേഖലകളിലെ തിരഞ്ഞെടുപ്പിനാവശ്യമായ കവറുകളും ഫോമുകളും അച്ചടിച്ചുനല്‍കുന്നതും ഇവിടെനിന്നാണ്.