മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർഥികളിൽ 91.46 ശതമാനവും പുതുമുഖങ്ങൾ. നിലവിലെ അംഗങ്ങളിൽ 8.54 ശതമാനംപേർ മാത്രമാണ് വീണ്ടും ജനവിധി തേടുന്നത്.

ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി ഇത്തവണ 1463 പേരാണ് ലീഗ് പ്രതിനിധികളായി മത്സരിക്കുന്നത്. 125 പേർ മാത്രമാണ് നിലവിലെ അംഗങ്ങളെന്ന് ജില്ലാ സെക്രട്ടറി ഉമ്മർ അറയ്ക്കൽ പറഞ്ഞു.

സ്ഥാനാർഥികളിൽ 60 ശതമാനംവരെ അമ്പത് വയസ്സിന് താഴെയുള്ളവരാണ്. തദ്ദേശതലത്തിൽ മൂന്നുതവണ അംഗങ്ങളായവർ വീണ്ടും മത്സരിക്കരുതെന്ന ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് തലമുറമാറ്റത്തിന് വഴിയൊരുക്കിയത്.

മൊത്തം സീറ്റിന്റെ 30 ശതമാനമെങ്കിലും പുതുമുഖങ്ങളാകണമെന്നും ഒരുവീട്ടിൽനിന്ന് ഒന്നിലധികംപേർ മത്സരിക്കരുതെന്നും നിർദേശമുണ്ടായിരുന്നു.

മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ: പുതുമുഖങ്ങൾ ഇങ്ങനെ

* ഗ്രാമപ്പഞ്ചായത്ത്

സ്ഥാനാർഥികൾ 1028

നിലവിലെ അംഗങ്ങൾ 85

പുതുമുഖങ്ങൾ 943

* ബ്ലോക്ക് പഞ്ചായത്ത്

സ്ഥാനാർഥികൾ 135

നിലവിലെ അംഗങ്ങൾ 10

പുതുമുഖങ്ങൾ 125

* ജില്ലാ പഞ്ചായത്ത്

സ്ഥാനാർഥികൾ 22

നിലവിലെ അംഗങ്ങൾ 5

പുതുമുഖങ്ങൾ 17

* നഗരസഭ

സ്ഥാനാർഥികൾ 278

നിലവിലെ അംഗങ്ങൾ 25

പുതുമുഖങ്ങൾ 253