ഒഞ്ചിയം: തീരദേശ മേഖലയും ചെറുകിട കാര്‍ഷികമേഖലകളും അടങ്ങിയ കുഞ്ഞുപഞ്ചായത്താണ് ഒഞ്ചിയം. വെള്ളികുളങ്ങര, നാദാപുരം റോഡ്, കണ്ണൂക്കര പോലുള്ള ചെറിയ ടൗണുകള്‍ മാത്രമുള്ള പഞ്ചായത്ത്. കര്‍ഷകസമരത്തിന്റെ ഓര്‍മകള്‍ പേറുന്ന രക്തസാക്ഷികളുടെ മണ്ണ്. ആ പാരമ്പര്യത്തില്‍ എന്നും ചുവപ്പിനോടായിരുന്നു ഈ പ്രദേശത്തിന് പ്രിയം. ഇടതുപക്ഷത്തിന്റെ കോട്ട. എന്നാല്‍, സി.പി.എമ്മില്‍നിന്ന് ഒരു വിഭാഗം പാര്‍ട്ടിവിട്ട് ആര്‍.എം.പി. രൂപവത്കരിച്ചതോടെ പഞ്ചായത്തിന്റെ രാഷ്ട്രീയചിത്രം മാറി.

2010 മുതല്‍ ഇങ്ങോട്ട് ആര്‍.എം.പി.യാണ് ഭരണത്തില്‍. യു.ഡി.എഫ്. പിന്തുണയുമുണ്ട്. നേരത്തേ ഭൂരിപക്ഷം വാര്‍ഡുകളിലും ഇടതുപക്ഷം നിഷ്പ്രയാസം ജയിച്ചുകയറിയിരുന്നു. ഇന്ന് സ്ഥിതി മാറി. ഇതാണ് ഒഞ്ചിയത്തെ രാഷ്ട്രീയമാറ്റം. ഇതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിലും വാശിയേറ്റുന്ന ഘടകം. ഒപ്പം വികസനവും മുന്‍നിര്‍ത്തിയാണ് ആര്‍.എം.പി.യും എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പി.യുമെല്ലാം ഇവിടെ അങ്കത്തട്ടിലേറുന്നത്.


വിസ്തീര്‍ണം8.33 ചതുരശ്രകിലോമീറ്റര്‍
വര്‍ഡുകള്‍ -17 എല്‍.ഡി.എഫ്. -7
ആര്‍.എം.പി. - 6, യു.ഡി.എഫ്. - 3
എല്‍.ജെ.ഡി. -1
പഞ്ചായത്ത് നിലവില്‍വന്നത് -1992
2010 വരെ ഭരിച്ചത്- എല്‍.ഡി.എഫ്. ശേഷം- ആര്‍.എം.പി.ഐ.